മിൽമ പാചകക്കുറിപ്പുകൾ

കശുവണ്ടി മാർബിൾ പുഡ്ഡിംഗ്

ചേരുവകൾ:
 1. പാൽ - 3 കപ്പ്
 2. മിൽക്മെയ്‌ഡ്‌ – 1 ടിൻ
 3. ക്രീം – 1 കപ്പ്
 4. പഞ്ചസാര – 6 ടേബിൾ സ്പൂൺ
 5. കശുവണ്ടി – 300 ഗ്രാം
 6. ചൈന ഗ്രാസ് – 10 ഗ്രാം
 7. വാനില എസ്സൻസ് – 1 ടി സ്പൂൺ
അലങ്കാരം
 1. കാരമലൈസ് ചെയ്‌ത നട്സ്
 2. ചോക്ലേറ്റ് സോസ്
പാകം ചെയ്യുന്ന വിധം
 • കശുവണ്ടി 15 മിനിറ്റ് ഒരു കപ്പ് പാലിൽ കുതിർത്തുക. ഒരു മിക്സർ ഉപയോഗിച്ച് ഒരു ടേബിൾസ്പൂൺ പഞ്ചസാര ചേർത്ത് ഒരു പേസ്റ്റ് രൂപത്തിലാക്കുക. അത് മാറ്റിവെക്കുക.
 • 2 കപ്പ് പാൽ, മിൽക്മെയ്‌ഡ്‌ ഒരു കട്ടി കൂടിയ തവയിൽ എടുക്കുക. കുറഞ്ഞ തീയിൽ ഇട്ട് തിളപ്പിച്ചെടുക്കുക.
 • അരച്ച കശുവണ്ടി മിശ്രിതം ചേർത്തു 3-4 മിനിറ്റ് ചെറു തീയിൽ നിറുത്താതെ ഇളക്കുക.
 • മതിയായ വെള്ളത്തിൽ ചൈന ഗ്രാസ് ഉരുക്കി, മുകളിലെ മിശ്രിതത്തിൽ ചേർക്കുക.
 • ഇടത്തരം തീയിൽ ചൈന ഗ്രാസിന്റെ കട്ടിയായ ഭാഗങ്ങൾ പൂർണമായും വിട്ടുപോകുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കുക
 • ബാക്കിയുള്ള പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക.
 • വാനില എസ്സൻസ് ശേഷം ക്രീം ചേർക്കുക. നന്നായി ഇളക്കി അടുപ്പിൽ നിന്നും ഇറക്കി വെക്കുക.
 • മിശ്രിതത്തിന്റെ 1/3 ഭാഗം ചുവടു പരന്ന ഒരു പുഡ്ഡിംഗ് പാത്രത്തിലേക്ക് മാറ്റി, 3 മിനിറ്റ് ഫ്രിഡ്‌ജിൽ സൂക്ഷിക്കുക.
 • അതിന്മേൽ കുറച്ചു കാരമലൈസ് ചെയ്‌ത അണ്ടിപ്പരിപ്പ് വിതറുക. ഇപ്പോൾ മുകളിൽ ബാക്കിയുള്ള മിശ്രിതം ഒഴിക്കുക.
 • ഒരു ടൂത്ത്പിക്ക് ഉപയോഗിച്ച് ചോക്ലേറ്റ് സോസ് കൊണ്ട് മിശ്രിതത്തിനു മുകളിൽ ഒരു മാർബിൾ സാദൃശ്യം ഉണ്ടാക്കുക.
 • തണുപ്പിച്ചതിനു ശേഷം തണുപ്പോടു കൂടെ വിളമ്പാവുന്നതാണ്.

പനീർ ബദാം ഡിലൈറ്റ്

ചേരുവകൾ:
 1. പനീർ - 1 കി.ഗ്രാം
 2. മിൽക്മെയ്‌ഡ്‌ - 1 ടിൻ
 3. പാൽ - 1 കപ്പ്
 4. പാൽ പൊടി (പൂർണ്ണമായ ക്രീം) - 2 ടേബിൾ സ്പൂൺ (കൂമ്പാരമായി നിറച്ചത്)
 5. പഞ്ചസാര - 1 കപ്പ്
 6. ബദാം - 15
 7. ഏലക്ക (പൊടിച്ചത്) - 4 എണ്ണം അല്ലെങ്കിൽ 5 പിഞ്ച്
 8. അലങ്കരിക്കാനുള്ള പിസ്തയും കുങ്കുമവും
പാകം ചെയ്യുന്ന വിധം
 • ബദാം 15 മിനിറ്റ് ചൂട് പാലിൽ മുക്കിവെക്കുക. 1 ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത ശേഷം പേസ്റ്റ് രൂപത്തിൽ ഇതിനെ ഗ്രൈൻഡ് ചെയ്യുക. എന്നിട്ട് അതിനെ മാറ്റിവെക്കുക.
 • പനീർ ഉടച്ചു വെക്കുക. ഉടച്ചു വെച്ച പനീറിലേക്ക് പാൽ പൊടി അല്പാല്പമായി ചേർത്ത് കൊടുക്കുക.
 • ഈ മിശ്രിതത്തിലേക്ക് മിൽക്മെയ്‌ഡ്‌ ചേർത്ത് അടിവശം കട്ടിയുള്ള ഒരു പാനലിൽ ഇടത്തരം ചൂടിൽ ചൂടാക്കുക.
 • ബാക്കിയുള്ള പഞ്ചസാരയും ബദാം പേസ്റ്റും ചേർക്കുക.
 • മിശ്രിതം കുറുകി വരുന്നതുവരെ ഇളക്കി കൊടുക്കുക.
 • സ്വാദും സുഗന്ധവും ലഭിക്കാൻ പൊടിച്ച ഏലക്ക ചേർത്ത് നന്നായി ഇളക്കുക.
 • അടുപ്പത്തു നിന്ന് നീക്കം ചെയ്തതിനു ശേഷം ഈ മിശ്രിതം എണ്ണ (നെയ്യാണെങ്കിൽ ഉത്തമം) പുരട്ടിയ ഒരു പ്ലേറ്റിലേക്കു മാറ്റി വെക്കുക.
 • പിസ്തയും കുങ്കുമവും കൊണ്ട് അലങ്കരിക്കുക.
 • അതിനു ശേഷം ഈ മിശ്രിതം തണുപ്പിച്ചു ആവശ്യമുള്ള കഷ്ണങ്ങൾ മുറിച്ചെടുക്കാവുന്നതാണ്.

ഷാഹി തുക്രെ

ചേരുവകൾ:
 1. വെളുത്ത റൊട്ടി കഷണങ്ങൾ - 15 എണ്ണം
 2. കട്ടിയാക്കിയ പാല് - 1 ടിൻ
 3. കശുവണ്ടി – 1 കപ്പ്
 4. പാൽ - 2 കപ്പ്
 5. ശുദ്ധമായ ക്രീം -1 ടിൻ
 6. ഏലം - 3 കായ്കൾ പൊടിച്ചത്
 7. റോസ് വാട്ടർ - 1 ടീ സ്പൂൺ
 8. നെയ്യ് - റൊട്ടി കഷ്ണങ്ങൾ നേരിയതായി പൊരിച്ചെടുക്കാൻ
 9. പഞ്ചസാര - 1 കപ്പ്
 10. വെള്ളം - 1 കപ്പ്
 11. പൊടിച്ച അണ്ടിപ്പരിപ്പ് - അലങ്കരിക്കുവാൻ
പാകം ചെയ്യുന്ന വിധം
 • കശുവണ്ടി 1-2 മണിക്കൂർ ഒരു കപ്പ് പാലിൽ കുതിർത്തുക. പഞ്ചസാരയും വെള്ളവും ചേർത്തു നന്നായി ഇളക്കുക, കട്ടിയുള്ള ലായിനി ആകുന്നത് വരെ തിളപ്പിക്കുക. റോസ് വാട്ടർ ചേർത്തു റൊട്ടി കഷ്ണങ്ങൾ പൊൻ തവിട്ട് നിറമാകുന്നതു വരെ വറുത്തെടുക്കുക. പേപ്പർ തൂവാലയിൽ വച്ചു ഉണ്ടാക്കിയെടുക്കുക. കുതിർത്തു വച്ചിരിക്കുന്ന കശുവണ്ടിയിലേക്ക് ഒരു കപ്പ് പാൽ ചേർത്തു നേർത്ത മിശ്രിതം ആയി അരച്ചെടുക്കുക. മിശ്രിതത്തിലേക്ക് അര കപ്പ്പാൽ ചേർക്കുക. മിശ്രിതം കട്ടി ആകുന്നത് വരെ ചുവടു കട്ടിയുള്ള തവയിൽ ഇളക്കി എടുക്കുക (5-8 മിനിറ്റ് എടുക്കും) പൊടിച്ചു വച്ച ഏലം മിശ്രിതത്തിലേക്ക് ചേർത്തു തണുപ്പിക്കുക , ഇപ്പോൾ ബാക്കിയുള്ള കട്ടി പാൽ , അര കപ്പ് ഫ്രഷ് ക്രീം , പൊടിച്ച 1 ഏലക്കായയും ചേർക്കുക. റൊട്ടി കഷ്ണങ്ങൾ പഞ്ചസാര ലായനിയിൽ മുക്കി എടുക്കുക ഇങ്ങനെ 5 കഷ്ണങ്ങൾ പാത്രത്തിൽ ഒതുക്കി വെക്കുക. ഇപ്പോൾ കശുവണ്ടിയും പാൽ കൊണ്ടുണ്ടാക്കി വച്ച മിശ്രിതവും നിരത്തി വച്ച റൊട്ടി കഷ്ണങ്ങളുടെ മീതെ ഇടുക അതിന്നു മുകളിൽ വീണ്ടും റൊട്ടി കഷ്ണങ്ങൾ വെക്കുക. റൊട്ടി കഷ്ണങ്ങൾ കഷണങ്ങൾ അവസാനിക്കുന്നതുവരെ ആവർത്തിക്കുക. ക്രീം കൊണ്ടും പാൽ കൊണ്ടും ഉള്ള മിശ്രിതം മുകളിൽ തൂവുക, കശുവണ്ടി വച്ചു അലങ്കരിക്കുക. തണുപ്പിച്ചതിനു ശേഷം വിളമ്പുക.

പാൽ വട

ചേരുവകൾ:
 1. മൈദ - 1 കപ്പ്
 2. പാൽ - 1 കപ്പ്
 3. ഏലം - 6
 4. സോഡ പൊടി - 1 നുള്ള്
 5. പഞ്ചസാര - ഒരു കപ്പ് 1 കപ്പ് വെള്ളത്തിൽ സിറപ്പ് ഉണ്ടാക്കുക
 6. ഡാൽഡ - പൊരിച്ചെടുക്കാൻ
പാകം ചെയ്യുന്ന വിധം
 • പാൽ, മൈദ എന്നിവ തിളപ്പിക്കുക, ഒരു സ്പൂൺ കൊണ്ട് ഇളക്കി തീയിൽ നിന്നും നീക്കം ചെയ്യുക. ചൂടോടെ തന്നെ ഏലയ്ക്കയും സോഡ പൊടിയും കൂട്ടി മാവു കുഴച്ചു വെയ്ക്കുക . ശേഷം മാവ് വട ആകൃതിയിൽ. പരത്തി പൊരിച്ചെടുത്ത് ചൂടോടെ പഞ്ചസാര സിറപ്പിൽ ചേർക്കുക. തണുത്തിന് ശേഷം കഴിക്കാം.

പ്രഷർ കുക്കർ ഉപയോഗിച്ചുള്ള പാൽ പുഡ്ഡിംഗ്

ചേരുവകൾ:
 1. പാൽ - 6 കപ്പ്
 2. പഞ്ചസാര - 1 1/2 കപ്പ്
 3. അരി - 1/2 കപ്പ്
 4. ഏലക്ക - 1
പാകം ചെയ്യുന്ന വിധം
 • എല്ലാ ചേരുവകളും പ്രഷർ കുക്കറിൽ ചേർത്ത് തിളപ്പിക്കുക.പാൽ തിളക്കുമ്പോൾ കുക്കർ അടച്ചു വെയ്റ്റ് ഇട്ട് വേവിക്കുക, 1 വിസിലിന് ശേഷം തീ കുറച്ചു വെച്ചു 20 മിനിട്ട് വേവിക്കുക.തീ അണച്ചു 10 മിനിറ്റിനു ശേഷം ലിഡ് തുറക്കുക. പുഡ്ഡിംഗ് തയാറാണ്.

ചോക്ലേറ്റ്, പീനട്ട് ബട്ടർ ട്രൂഫിൾസ്

ചേരുവകൾ:
 1. വെണ്ണ - 1 കപ്പ്
 2. പീനട്ട് ബട്ടർ - 1 കപ്പ്
 3. കൊക്കോ - 1 കപ്പ്
 4. കട്ടികൂടിയ പാൽ - 1 കാൻ
 5. വാനില എസൻസ് - 1 ടേബിൾ സ്പൂൺ
 6. കൊക്കോ അല്ലെങ്കിൽ നന്നായി അരിഞ്ഞ അണ്ടിപ്പരിപ്പ് ട്രൂഫിൾസിൽ ഉരുട്ടിയത്
പാകം ചെയ്യുന്ന വിധം
 • നെയ്യും പീനട്ട് ബട്ടറും ഒരു വലിയ തവയിൽ ഇട്ട് ചെറിയ ചൂടിൽ നന്നായി ഇളക്കുക. അതിനു ശേഷം കൊക്കോ ചേർക്കുക. മൃദുലമാകുന്നതു വരെ നന്നായി ഇളക്കുക.മിശ്രിതം കട്ടിയുള്ളതും തിളക്കമുള്ളതുമാകുന്നത് വരെ മധുരമുള്ള പാലിൽ 4 മിനിറ്റ് ഇടവിട്ട് ഇളക്കിക്കൊണ്ടിരിക്കുക. അടുപ്പിൽ നിന്നും ഇറക്കി വാനില ചേർത്ത് ഒന്നുകൂടെ ഇളക്കുക.
 • കൊക്കോയും അണ്ടിപരിപ്പും ചേർത്ത് ചെറിയ ഉരുളകളാക്കി 2 മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കുക. ശേഷം വിളമ്പാം.