മിൽമ ഭരണകൂടം

മലബാർ റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് ഒരു ഭരണാധികാരി നിയന്ത്രിക്കുന്നു

ഭരണകൂടം
പേര് പദവി വിവരണം
ശ്രീ. പാട്ടീൽ സുയൊഗ് സുഭാഷ് റാവു ഐ.എഫ്.എസ് ഭരണാധികാരി MRCMPU / മാനേജിങ് ഡയറക്ടർ കെ.സി.എം.എം.എം.എഫ് ഭരണാധികാരി

ആനന്ദ് പാറ്റേൺ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡണ്ട് മാരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളെ ഉൾക്കൊള്ളിച്ച് അഞ്ചു വർഷ കാലാവധിയോട് കൂടിഭരണ കാര്യ നിർവഹണ സമിതി രൂപീകരിക്കുന്നു. പ്രസ്തുത ബോർഡിൽ ഭൂരിപക്ഷം അംഗങ്ങളും കർഷകർ ആയിരിക്കും, മലബാർ മിൽമയുടെ പ്രവർത്തന മാർഗ്ഗരേഖ കർഷകർക്ക് ഗുണഫലം ആകുന്ന രീതിയിൽ നിർമ്മിക്കാൻ ഇതുവഴി സാധിക്കുന്നു. കൂടാതെ സഹകരണ സംഘത്തിന്റെ ഭാഗമായ ക്ഷീര നിലയങ്ങൾ, ശീതീകരണ ശാലകൾ വിദഗ്ധരായ തൊഴിലാളികൾ എന്നിവർ കർഷകരുടെ ഉന്നമനത്തിനും സഹകരണ സംഘത്തിൻറെ വളർച്ചയ്ക്കും ഉതകുന്ന തരത്തിൽ ഉപയോഗിക്കാനും സാധിക്കുന്നു. MRCMPU LTD ലക്ഷക്കണക്കിന് കർഷകരുടെ കൂട്ടായ്മയിൽ രൂപീകൃതമായി നടന്നുപോരുന്ന വ്യവസായ സ്ഥാപനവും അതുപോലെ കാർഷിക വികസന സ്ഥാപനവും ആണ്.

മിൽമ സഹകരണ സംഘം പരസ്പര സഹായത്തോടുകൂടി ഒരുമിച്ച് മുന്നേറ്റം നടത്തുക എന്ന് ആശയത്തിൽ ഊന്നിയ പ്രവർത്തനം പാശ്ചാത്യ രാജ്യങ്ങളിലെ ഗവൺമെൻറ് സഹായത്തോടെ ഉദ്ധരിക്കുക എന്ന് മാതൃകയ്ക്ക് ഏറ്റവും നല്ല ബദലാണ്. കൂടാതെ ലാഭം കർഷകരിലേക്ക് നേരിട്ട് എത്തിക്കുന്നത് മൂലം അവരുടെ സാമൂഹ്യ സാമ്പത്തിക അന്തരീക്ഷം ഉയർത്തുകയും, ഗവൺമെൻറ് അല്ലെങ്കിൽ മറ്റ് ഏജൻസികൾ ഇല്ലാതെ കർഷകരിലേക്ക് നേരിട്ട് എത്തിക്കുകയും ചെയ്യുന്നു.

പ്രവർത്തനമേഖലകൾ

മിൽമയുടെ പ്രധാന പ്രവർത്തന മേഖലകൾ താഴെ കൊടുത്തിരിക്കുന്നു
പ്രവർത്തനമേഖലകൾ
ശേഖരണവും ഇൻപുട്ടും
പ്രോസസ്സ് ചെയ്യുന്നു / ഉത്പാദനം
വിപണനം
പദ്ധതികൾ
എഞ്ചിനീയറിംഗ്
ധനകാര്യവും അക്കൗണ്ടുകളും
മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റംസ്
ഉദ്യോഗസ്ഥരും ഭരണവും

മുകളിൽ പറയുന്ന വകുപ്പുകളുടെ സഹായത്തോടു കൂടി മേൽ പറഞ്ഞ വകുപ്പുകൾ കാര്യങ്ങൾ സുഖമമായി നടത്തുന്നു