Toll free: 1800 889 0230

ഭക്ഷ്യസുരക്ഷ ഗുണനിലവാര നയങ്ങള്‍

  • ഭക്ഷ്യ സുരക്ഷ കൈവരിക്കുന്നതിനും ഉപഭോക്തൃ സംതൃപ്തി വര്‍ധിപ്പിക്കുന്നതിനുമായി, സുരക്ഷിതവും വൃത്തിയുള്ളതും പോഷകസമ്പന്നവുമായ പാലും പാലുല്‍പ്പന്നങ്ങളും, എല്ലായ്പ്പോഴും സമൂഹത്തിന് നല്‍കാന്‍ മലബാര്‍ മേഖല സഹകരണ ക്ഷീരോല്‍പാദക യൂണിയന്‍ ലിമിറ്റഡ് പ്രതിജ്ഞാബദ്ധമാണ്.
  • ഞങ്ങള്‍ എല്ലായ്പ്പോഴും ആവശ്യമായ നിയമങ്ങളും, നിയന്ത്രണങ്ങളും പരിപാലിക്കുന്നതാണ്.
  • ഗുണമേന്മ നിയന്ത്രണ സംവിധാനം (QMS), ഭക്ഷ്യസുരക്ഷ നിര്‍വഹണ സംവിധാനം (FSMS) എന്നിവ പ്രകാരം, നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഗുണനിലവാരവും സാമ്പത്തിക അച്ചടക്കവും നിലനിര്‍ത്തികൊണ്ട് വിപണി നേതൃത്വത്തില്‍ മികവ് പുലര്‍ത്താന്‍ നാം ശ്രമിക്കും.
  • നമ്മുടെ മാനവവിഭവശേഷിയുടെയും സ്ഥാപനത്തിന്‍റെയും അതിന്‍റെ സഹകാരികളുടെയും മൂല്യവും നിലവാരവും വര്‍ധിപ്പിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടെ, നമ്മുടെ ഗുണനിലവാരവും, ഗുണമേന്മ നിര്‍വഹണ സമ്പ്രദായം, ഭക്ഷ്യ സുരക്ഷ നിര്‍വഹണ സമ്പ്രദായം എന്നിവയും തുടര്‍ച്ചയായി മെച്ചപ്പെടുത്തുന്നത് ഉറപ്പാക്കാന്‍ നാം ശാസ്ത്രീയമായ സമീപനം സ്വീകരിക്കുന്നതാണ്.
  • സ്ഥാപനത്തിന്‍റെ എല്ലാ തലങ്ങളിലേക്കും, അഭ്യുദയകാംക്ഷികളിലേക്കും, നമ്മുടെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നയം ആവശ്യാനുസരണം ഫലപ്രദമായി ആശയവിനിമയം നടത്തപ്പെടുന്നു.
  • ഭക്ഷ്യസുരക്ഷാ നയവും, ഗുണനിലവാര നയവും അതിന്‍റെ തുടര്‍ച്ചയായ അനുയോജ്യതയ്ക്കായി അവലോകനം ചെയ്യപ്പെടുന്നുണ്ട്.