കർഷകർക്കായി മിൽമ

സംഭരണ, നിക്ഷേപ വകുപ്പ്

കർഷകരുടെ പാൽ ഉൽപാദനത്തെ വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുകയും അതുപോലെ തന്നെ സൊസൈറ്റികൾ വഴി പാൽ സംഭരിക്കുകയും ചെയ്യുന്നത് സംഭരണ നിക്ഷേപ വകുപ്പാണ്. പാലക്കാട്, പട്ടാമ്പി, നിലമ്പൂർ, കോഴിക്കോട്, കൽപ്പറ്റ, കണ്ണൂർ, കാഞ്ഞങ്ങാട്, വടകര, കോട്ടക്കൽ, അട്ടപ്പാടി സംഘങ്ങൾ വഴി ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്നു

ക്ഷീരോൽപാദന പ്രോത്സാഹനവും സഹായവും കർഷകർക്കുവേണ്ടി

പ്രധാന കർമ്മപരിപാടികൾ

കൃത്രിമ ബീജസങ്കലനം

സഹകരണ സംഘത്തിൻറെ നേതൃത്വത്തിൽ സേവനസന്നദ്ധരായ യുവാക്കളുടെയും ഉദ്യോഗസ്ഥരുടെയും സഹായത്താൽ പഞ്ചായത്ത് തലത്തിൽ നൂറിലധികം കൃത്രിമ ബീജസങ്കലന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു

വൈക്കോലും കാലിത്തീറ്റയും
  • പോഷക സമൃദ്ധമായ കാലിത്തീറ്റ സബ്സിഡി നിരക്കിൽ പാലുല്പാദന സഹകരണ സംഘങ്ങൾ വഴി വിതരണം ചെയ്യുന്നു.
  • ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വൈക്കോൽ സബ്സിഡി നിരക്കിൽ കർഷകരിലേക്ക് എത്തിക്കുന്നു.
  • കാലികളുടെ ആരോഗ്യം നിലനിർത്താൻ ആവശ്യമായ മരുന്നുകളും വിറ്റാമിൻസപ്ലിമെൻറ്കളും വിതരണം ചെയ്യുന്നു
  • പച്ചപ്പുൽ കൃഷിയിടങ്ങൾ തുടങ്ങാൻ വേണ്ട സഹായം മിതമായ നിരക്കിൽ ചെയ്തു കൊടുക്കുന്നു
  • സംസ്ഥാന സർക്കാരിൻറെ ക്ഷീര കർഷക കാലിത്തീറ്റ സബ്സിഡികൾ കർഷകരിലേക്ക് എത്തിക്കുന്നു
സമ്മിശ്രപദാർത്ഥ വിതരണ വ്യവസ്ഥ

സഹകരണ സംഘത്തിൻറെ നേതൃത്വത്തിൽ സേവനസന്നദ്ധരായ യുവാക്കളുടെയും ഉദ്യോഗസ്ഥരുടെയും സഹായത്താൽ പഞ്ചായത്ത് തലത്തിൽ നൂറിലധികം കൃത്രിമ ബീജസങ്കലന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു

പശുക്കിടാവ് പരിപാലനം പരിപാടി

2000 ഉൽകൃഷ്ട ഇനം പശുക്കളെ വിഭാവനം ചെയ്യുക എന്ന ആശയത്തിലൂന്നി 200 കോപ്പറേറ്റീവ് സൊസൈറ്റികളുടെ നേതൃത്വത്തിൽ പശു കിടാങ്ങൾക്ക് വിറ്റാമിനുകൾ, സമ്മിശ്ര ആഹാരങ്ങൾ, മരുന്നുകൾ എന്നിവ നൽകി പരിപാലിക്കുന്നു

ഗോശാല നിർമ്മാണ സഹായ പദ്ധതി

നബാർഡിന്റെ സഹായത്തോടു കൂടി വ്യാവസായിക അടിസ്ഥാനത്തിൽ ക്ഷീരോൽപാദന കേന്ദ്രങ്ങൾ തുടങ്ങാൻ വേണ്ട സഹായങ്ങൾ. ഇതിനോടകം തന്നെ 300 അപേക്ഷകൾ ലഭിക്കുകയും 180 എണ്ണം അംഗീകരിക്കുകയും ചെയ്തു. താഴെക്കാണുന്ന പ്രവർത്തനങ്ങളാണ് പ്രസ്തുത പരിപാടിയിൽ വരുന്നത്:

  • യന്ത്രവൽക്കരണത്തിന് പ്രോത്സാഹനം നൽകുക അഥവാ കറവ യന്ത്രങ്ങൾ, തീറ്റപ്പുല്ല്വെട്ടുന്ന യന്ത്രം, ജൈവ വാതക കേന്ദ്രങ്ങൾ, റബ്ബർ മാറ്റുകൾ, യാന്ത്രിക ജലവിതരണ സംവിധാനം തുടങ്ങിയവ
  • ക്ഷീരോൽപാദന കേന്ദ്രങ്ങൾ തുടങ്ങുന്നതിന് ആവശ്യമായ സംരംഭകത്വ വികസന പരിശീലന പരിപാടി
  • ചിലവു കുറഞ്ഞ തീറ്റ വിതരണം
വികേന്ദ്രീകൃത വെറ്റിനറി യൂണിറ്റുകൾ

ഈ പദ്ധതിക്കു കീഴിൽ കരാറടിസ്ഥാനത്തിൽ മൃഗ ഡോക്ടർമാരെ നിയമിക്കുകയും സൊസൈറ്റിക്ക് കീഴിൽ പ്രവർത്തനത്തിന് ആവശ്യമായ മരുന്നുകളും മറ്റും സഹായങ്ങളും നൽകി വരുന്നു.

സൊസൈറ്റികൾ അല്ലെങ്കിൽ യൂണിയനുകൾ വഴി ക്ഷീര സംവരണം

യൂണിയൻ അല്ലെങ്കിൽ സൊസൈറ്റികൾ വഴി ഉള്ള ക്ഷീര സംവരണത്തിന് താഴെക്കാണുന്ന സ്കീമുകൾ നടത്തിവരുന്നു

  • സൊസൈറ്റികൾക്ക് യൂണിയനുകൾക്കും സ്വന്തമായി കെട്ടിടം നിർമ്മിക്കാനും കൂളറുകൾ സ്ഥാപിക്കാനും വേണ്ട ഗ്രാൻഡുകൾ നൽകുന്നു
  • സൗജന്യമായ രാസപദാർത്ഥം നിർണയം നൽകുന്നു
  • പാൽ കാനുകൾ സബ്സിഡി നിരക്കിൽ നൽകിവരുന്നു
ഇൻഷുറൻസ് പദ്ധതികൾ

കർഷകർ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി എന്നിവയുടെ ഇൻഷുറൻസ് പോളിസികൾ

  • സ്വാഭാവിക മരണം
  • അപകടമരണം
  • സ്ഥിരമായ പൂർണ്ണ വൈകല്യം
  • ചികിത്സാചെലവ്

ഇതിനെല്ലാം പുറമേ കാലികൾക്ക് നാഷണൽ ഇൻഷുറൻസ് കമ്പനി ഏർപ്പെടുത്തിയ ഇൻഷുറൻസ് പോളിസിയും ലഭ്യമാണ് ഇവയെല്ലാം യൂണിയനുകൾ നേരിട്ടോ സൊസൈറ്റികളുടെ സഹായത്തോടെയോ കർഷകർക്ക് ഉപയോഗപ്രദമാകുന്ന രീതിയിൽ നടത്തിവരുന്നു.

വനിതാ കർഷക സഹായ പദ്ധതി

ഗ്രാമങ്ങളിൽ പരിശീലനം ലഭിച്ച സ്ത്രീകളുടെ നേതൃത്വത്തിൽ കൂടുതൽ ആളുകളിലേക്ക് കന്നുകാലി വളർത്താനുള്ള പരിശീലനം നൽകി വരുന്നു:

  • കന്നുകാലി പരിപാലനത്തിലെ സാങ്കേതിക വശങ്ങൾ
  • ആശയവിനിമയം പരിശീലനം
  • വ്യക്തിത്വ വികസന പരിശീലനങ്ങൾ
  • ഫാമിലി കൗൺസിലിംഗ്
  • കുട്ടികളുടെ മാനസിക വികസന കൗൺസിലിംഗ്
  • ഉപഭോക്ത അവകാശങ്ങൾ
കോപ്പറേറ്റീവ് സൊസൈറ്റി /ഇൻസ്റ്റിറ്റ്യൂഷൻ നിർമ്മാണ പദ്ധതി

ഈ പദ്ധതിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ബോർഡ് മെമ്പർമാരെയും തൊഴിലാളികളെയും സൊസൈറ്റിയുടെ വളർച്ചയ്ക്ക് ആവശ്യമായ ആസൂത്രണം, തന്ത്ര നിർമ്മാണം, ബജറ്റിംഗ് എന്നിവ രൂപപ്പെടുത്താൻ വേണ്ട പരിശീലനം നൽകി വരുന്നു.

അവാർഡുകളും സ്കോളർഷിപ്പുകളും

കർഷകർക്ക് കൂടുതൽ വളരാനുള്ള പ്രചോദനമായി മികവ് നേടുന്ന കർഷകർക്കും സൊസൈറ്റികൾക്കും അവാർഡുകളും കർഷകരുടെ കുഞ്ഞുങ്ങൾക്ക് സ്കോളർഷിപ്പുകളും നൽകുന്നു

മലബാർ റൂറൽ ഡെവലപ്മെൻറ് ഫൗണ്ടേഷൻ

മലബാർ മിൽമയിലുളള കർഷകരുടെ ഉന്നതിക്കുവേണ്ടി ഇന്ത്യൻ ട്രസ്റ്റ് ആക്ട് 1882 പ്രകാരം രൂപീകൃതമായ ചാരിറ്റബിൾ ട്രസ്റ്റ് ആണ് മലബാർ റൂറൽ ഡെവലപ്മെൻറ് ഫൗണ്ടേഷൻ. KCMMF ചെയർമാൻ, ചെയർമാൻ എം.ആർ.സി.എം.പി.യു ലിമിറ്റഡ്, എം.ആർ.സി.എം.പി.യു ലിമിറ്റഡ് മാനേജിങ് ഡയറക്ടർ അടക്കം ഏഴംഗ ട്രസ്റ്റ് ബോർഡ് ആണ് ഭരണ നിർവഹണം നടത്തുന്നത് ഈ ട്രസ്റ്റിന് കീഴിൽ ചെയ്തുവരുന്ന പ്രധാന പരിപാടികൾ

  • കർഷകരുടെ കുട്ടികൾക്ക് പഠനത്തിനുള്ള സാമ്പത്തിക സഹായം നൽകുക
  • ഉയർന്ന വിലയുള്ള കാലിത്തീറ്റകൾക്ക് പകരം കുറഞ്ഞ ചിലവിൽ ബിയർ വേസ്റ്റ് എത്തിക്കുക
  • ഫാം യന്ത്രങ്ങൾ, കറവ യന്ത്രങ്ങൾ, തീറ്റപുല്ല് കട്ട് യന്ത്രങ്ങൾ, റബ്ബർ മാറ്റുകൾ എന്നിവ കുറഞ്ഞ വിലയിൽ കർഷകരിലേക്ക് എത്തിക്കുക
  • ഫാർമുകളെയും വിനോദ കേന്ദ്രങ്ങളെയും പരസ്പരം യോജിപ്പിച്ചു കൊണ്ടുള്ള വയനാട് കേന്ദ്രീകരിച്ച് ഫാം ടൂറിസം പദ്ധതി നടപ്പാക്കുക